01:13pm 17 August 2026
NEWS
ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ പൂർണ്ണ സൗജന്യ പഠനാനുമതിയോടെ വിദ്യാഭ്യാസ വൗച്ചറുകൾ; സ്കൂളുകളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു
17/08/2026  11:37 AM IST
nila
ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ പൂർണ്ണ സൗജന്യ പഠനാനുമതിയോടെ വിദ്യാഭ്യാസ വൗച്ചറുകൾ; സ്കൂളുകളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു

ദോഹ: ഖത്തറി വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിൽ അധിക തുക നൽകാതെ വിദ്യാഭ്യാസ വൗച്ചറിന്റെ പൂർണ്ണ മൂല്യത്തിൽ പഠിക്കാൻ അവസരമൊരുക്കുന്ന സ്വകാര്യ സ്കൂളുകളുടെ പട്ടിക വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 17 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ ആനുകൂല്യം നൽകുന്നത്.
​ഖത്തറി കുടുംബങ്ങൾക്ക് സാമ്പത്തിക ഭാരമില്ലാതെ ഗുണനിലവാരമുള്ളതും വൈവിധ്യമാർന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.അൽ അന്തലൂസ് പ്രൈവറ്റ് സ്കൂൾ ഫോർ ബോയ്സ് (ഈവനിംഗ്)
​അൽ അന്തലൂസ് പ്രൈവറ്റ് സ്കൂൾ ഫോർ ഗേൾസ് (ഈവനിംഗ്)
​അൽ അർഖാം അക്കാദമി ഫോർ ഗേൾസ്
​കേംബ്രിഡ്ജ് പ്രൈവറ്റ് സ്കൂൾ
​കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂൾ
​അമേരിക്കൻ അക്കാദമി സ്കൂൾ (അൽ തുമാമ ബ്രാഞ്ച്)
​ഇത്ഖാൻ ഇന്റർനാഷണൽ അക്കാദമി
​ആൽഫ കേംബ്രിഡ്ജ് സ്കൂൾ
​ഓഫ്സ് ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂൾ (അൽ ഗരാഫ ബ്രാഞ്ച് ഉൾപ്പെടെ)
​ബീറ്റ കേംബ്രിഡ്ജ് സ്കൂൾ
​അൽ കൗൺ ഇന്റർനാഷണൽ പ്രൈവറ്റ് അക്കാദമി (ഈവനിംഗ്, മുഐതർ ബ്രാഞ്ചുകൾ ഉൾപ്പെടെ)
​ആഫാഖ് പ്രൈവറ്റ് പ്രൈമറി സ്കൂൾ
​ലോയ്ഡ്സ് പ്രൈവറ്റ് അക്കാദമി (അൽ അസീസിയ ബ്രാഞ്ച്എന്നിസ്കൂളുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.വിവിധ സിലബസുകളും പഠന നിലവാരങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ സ്കൂളുകൾ വഴി രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img